മെഡിക്കൽകോളജ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. മെഡിക്കൽ കോളജ് ഉള്ളൂർ തുറു വിക്കൽ പ്രശാന്ത് നഗർ രാധാ ഭവനിൽ പ്രജിത്ത് പ്രകാശ് (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉള്ളൂർ-ആക്കുളം റോഡിൽ ആയിരുന്നു അപകടം.
അപകടം ഉണ്ടാക്കിയ ഓട്ടോറിക്ഷ നിർത്താതെ പോവുകയായിരുന്നു. യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു.