0 Comments

ശ്രീ സെന്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് കാളിദാസ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഭരത്, ആൻ ശീതൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുരേഷ് ചന്ദ്ര മേനോൻ, ആധവ് കനദാസൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം വിജയകരമായി മൂന്നാം ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്.

2017 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച ചിത്രം 2018 മാർച്ചോടെ ചിത്രീകരണം പൂർത്തിയാക്കി. മണി ദിനകരൻ,എം. എസ്. ശിവനേശൻ,വി. ഭാർഗവി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭരത് പോലീസ് ഓഫിസറായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഡിസംബർ 13ന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!