0 Comments

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ർ​ഷ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. നാ​ളു​ക​ളാ​യി സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്ക് അ​ത് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ‌ സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വീ​ടി​ന് പെ​ർ​മി​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന​തൊ​ന്നും അ​തി​ന് മാ​ന​ദ​ണ്ഡ​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ൾ അ​ഞ്ചു​മാ​സം കൊ​ണ്ട് അ​റ്റ​കു​റ്റ പ​ണി​ക​ൾ തീ​ർ​ത്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നും സ്ത്രീ​ക​ൾ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ങ്ങാ​ൻ പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ത്രീ ​സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് അ​ക്കാ​ഡ​മി​ക​ൾ തു​ട​ങ്ങു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ർ​ട് ടൈം ​ജോ​ലി എ​ന്ന സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *