ഗൂഡല്ലൂർ: പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ കഴിഞ്ഞ ഓഗസ്റ്റിൽ മഴയിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിനു 79 കോടി രൂപ സർക്കാർ അനുവദിച്ചു.
ഉടൻ പ്രവൃത്തി ആരംഭിക്കും.
ഗൂഡല്ലൂർ-സീഫോർത്ത് റോഡിലെ ചേരൻനഗർ പാലം, ഗൂഡല്ലൂർ-ബത്തേരി റോഡിലെ നെല്ലാക്കോട്ട കുവ്വച്ചോല സംരക്ഷണഭിത്തി, പന്തല്ലൂർ-അയ്യംകൊല്ലി റോഡിലെ സംരക്ഷണഭിത്തി എന്നിവ പുനർനിർമിക്കുന്നതിൽ ഉൾപ്പെടും.