ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റിയുടെ ജയം.
എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. സിറ്റിക്ക് ഇരട്ടഗോളുമായി ഗബ്രിയൽ ജീസസാണ് (51, 58) വിജയമൊരുക്കിയത്. റിച്ചാർലിസൺ (71) ആണ് എവർട്ടണിന്റെ ആശ്വാസഗോൾ നേടിയത്.
ജയത്തോടെ 21 മത്സരത്തിൽ 44 പോയിന്റുമായി മൂന്നാമതാണ് സിറ്റി. 25 പോയിന്റുള്ള എവർട്ടൺ പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.