0 Comments

ല​ക്നോ: യു​പി​യി​ലെ അ​ലി​ഗ​ഡ് മു​സ്ലീം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​വ​ധി നീ​ട്ടി അ​ധി​കൃ​ത​ർ. ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങി​ല്ലെ​ന്നും ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​യ​ശേ​ഷം മാ​ത്രം വി​ദ്യാ​ര്‍​ഥി​ക​ള്‍ കാമ്പ​സി​ലേ​ക്ക് എ​ത്തി​യാ​ല്‍ മ​തി​യെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഡി​സം​ബ​റി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​യും പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​യി​രു​ന്നു അ​ട​ച്ചി​ട്ട​ത്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!