കാസർഗോഡ്: പട്ടികജാതി-പട്ടികവർഗവികസന വകുപ്പിൽ നിന്ന് തദ്ദേശസ്വയംഭരണവകുപ്പിന് കൈമാറിയ ഫണ്ടിൽ നിന്ന് 50 ശതമാനം ഫണ്ട് തിരിച്ചുവാങ്ങി. പട്ടികജാതി-പട്ടികവർഗ യുവതി-യുവാക്കൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന പദ്ധതികൾക്ക് രൂപംനൽകാൻ പട്ടികജാതി- പട്ടികവർഗവികസന വകുപ്പ് മന്ത്രി മുന്നോട്ടുവരണമെന്നു കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാന വാർഷികപദ്ധതിയുടെ 25 ശതമാനം തുക മാത്രമേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ കൈമാറിയിട്ടുളളൂ. പട്ടികവിഭാഗങ്ങളുടെ തൊഴില്ലില്ലായ്മ പരിഹരിക്കാനുളള പദ്ധതികൾ യാതൊന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആവിഷ്കരിക്കുന്നില്ല.
ഈ പകൽക്കൊള്ളയ്ക്കും തിരിമറികൾക്കും അറുതി വരുത്തുവാൻ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നവർക്കെതിരേയും ക്രിമിനൽ കുറ്റം ചുമത്തണം. ഇതിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.