0 Comments

കാ​സ​ർ​ഗോ​ഡ്: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ജി​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 260 ഓ​ളം വാ​ഹ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 3,40,700 രൂ​പ പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

വാ​ഹ​ന​പ​രി​ശോ​ധ​ന നേ​ര​ത്തെ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്തു പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടാ​ണ് ഇ​ന്ന​ലെ കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ജി​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും കാ​സ​ർ​ഗോ​ഡ് ആ​ർ​ടി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ആ​ർ​ടി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വെ​ള്ള​രി​ക്കു​ണ്ട് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.തു​ട​ർ​ന്നും ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

ഇ​ന്ന​ല​ത്തെ പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​ത്ത​വ​ർ 83, ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം-​ര​ണ്ട്, സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​ത്ത​വ​ർ-27, ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​ർ-15, ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത​ത്-20, പെ​ർ​മി​റ്റി​ല്ലാ​ത്ത​ത്-​ആ​റ്, കൂ​ളിം​ഗ് ഫി​ലിം-14, സൈ​ല​ൻ​സ​ർ രൂ​പ​മാ​റ്റം ചെ​യ്ത​ത്-12 പേ​ർ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *