കൊട്ടിയൂർ: രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കനിവ് 108 ആംബുലൻസ് കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ചു.
ആംബുലൻസ് സർവീസ് നാളെ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. ആസ്പത്രിയിൽനിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭിക്കും. സമയ നഷ്ടം ഒഴിവാക്കി രോഗിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ കോൾ സെന്ററിൽ വിവരം അറിയിക്കണം. തുടർ ചികിത്സ ആവശ്യമുള്ള സാഹചര്യത്തിൽ കോൾ സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ചാകും ആംബുലൻസ് പ്രവർത്തനം ക്രോഢീകരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽനിന്ന് സർക്കാർ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കാൻ ആംബുലൻസ് സേവനം ലഭിക്കും.