ആലക്കോട്: ആലക്കോട് എക്സൈസ് ക്രിസ്മസ്-ന്യൂഇയർ സ്ട്രൈക്കിംഗ് ഫോഴ്സിന്റെ ഭാഗമായി താറ്റ്യാട് പോത്തുകുണ്ട് മേഖലകളിൽ നടത്തിയ റെയ്ഡിൽ തോട്ടിൻകരയിൽ പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം തകർത്തു. വാറ്റുപകരണങ്ങളും 110 ലിറ്റർ വാഷും നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.