0 Comments

ത​ളി​പ്പ​റ​മ്പ്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ര​ണ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​പ്പോ​ൾ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു മാ​ത്ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്മാ​​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​ഞ്ചു​പേ​ർ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​സി​യു​വി​ൽ ക​ഴി​യു​ക​യാ​ണ്. മ​റ്റ് 20 പേ​രും ആ​ശു​പ​ത്രി​യി​ലു​ണ്ട്. ഇ​തി​ൽ രാ​ജു എ​ന്ന​യാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​മ്മം​കു​ളം സ്വ​ദേ​ശി​യാ​യ അ​ഷ്റ​ഫ് എ​ന്ന​യാ​ളു​ടെ കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​ൽ​നി​ന്നാ​ണ് ഒ​ടു​വ​ള്ളി​ത്ത​ട്ട് ചു​ണ്ട​ക്കു​ന്നി​ലെ ദി​വ്യ​കാ​രു​ണ്യ ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച​ത്. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും രാ​ത്രി ഇ​തു ക​ഴി​ച്ച​വ​ർ​ക്കാ​ണ് വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *