വെഞ്ഞാറമൂട്: ‘പ്ലാസ്റ്റിക്കിന് വിട’ എന്ന പദ്ധതിയുമായി വെഞ്ഞാറമൂട് ജനമൈത്രി പോലീസ്. ഇതിന്റെ ഭാഗമായി തുണി സഞ്ചിയുമായി തുടങ്ങാം പുതുവർഷം എന്ന മുദ്രാവാക്യം ഉയർത്തി പ്രദേശവാസികൾക്ക് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണി സഞ്ചികൾ നൽകി.
വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാതയ്ക്ക് തുണി സഞ്ചി നൽകിക്കൊണ്ട് പോലീസ് ഇൻസ്പക്ടർ ബി.ജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് കോഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, എ.റ്റി.ഒ വിജയകുമാർ, സബ്ബ് ഇൻസ്പക്ടർ മധുകുമാർ, എ.എസ്.ഐ താജു, സി.പി.ഒമാരായ മഹേഷ്, റാഫി, വനിതാ സി.പി.ഒമാരായ ശ്രീപ്രിയ, പ്രീതി തുടങ്ങിയവർ പങ്കെടുത്തു.