തിരുവനന്തപുരം: നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിംഗ് കോളജിലെ പൂർവവിദ്യാർഥി സംഘടനയായ തെയോസ പൂർവ വിദ്യാർഥികൾക്കായി നടത്തുന്ന ഉപന്യാസ മത്സരം “തെയോസ് അവാർഡ് 2020′-ലേക്ക് രചനകൾ ക്ഷണിക്കുന്നു.
വിഷയം :ഉന്നത വിദ്യാഭ്യാസവും ഗുണനിലവാരവും. നാലിനു മുമ്പ് അഞ്ച് പേജിൽ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ ഉപന്യാസം അയക്കുക. വിജയിക്ക് 11ന് നടക്കുന്ന തെയോസ ഫെസ്റ്റിൽ അവാർഡ് വിതരണം ചെയ്യും. അയക്കേണ്ട വിലാസം : തെയോസ സെക്രട്ടറി, മാർ തെയോഫിലസ് ട്രെയിനിംഗ് കോളജ്, നാലാഞ്ചിറ, തിരുവനന്തപുരം-15 . ഫോണ്: 7907103185, 9446395593, 0471-2533518.