മസ്ക്കറ്റ്: ഒമാൻ സർക്കാരിന്റെ 2020ലെ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ അംഗീകാരം. സ്വദേശി പൗരന്മാരുടെ ജീവിത നിലവാരവും സാമ്പത്തിക വളർച്ചയും ഉറപ്പു വരുത്തുന്ന ബജറ്റ് എന്നാണ് വിലയിരുത്തൽ. 13.2 ബില്യൺ ഒമാനി റിയാല്‍ ചെലവ് ഉൾകൊള്ളിച്ചു കൊണ്ടാണ് 2020ലെ ഒമാൻ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം.
ഈ വരുന്ന സാമ്പത്തിക വര്‍ഷം സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 10.7 ബില്യൺ ഒമാനി റിയൽ ആണ്. 2.5 ബില്യന്‍ ഒമാനി റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. എണ്ണ വില ബാരലിന് 58 അമേരിക്കൻ ഡോളർ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഒമാൻ ബജറ്റ് തയാറാക്കിയിരിക്കുന്നത്.
വരുമാനത്തിന്റെ 72 ശതമാനം എണ്ണ വ്യാപാരത്തിലൂടെയും 28 ശതമാനം എണ്ണ ഇതര മേഖലയിൽ നിന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.