0 Comments

റിയാദ്: പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവേ പുതുവർഷത്തിൽ സർവീസ് വർധിപ്പിക്കും. മക്കയ്ക്കും മദീനക്കുമിടയിൽ ശീതകാല അവധി പ്രമാണിച്ച് ജനുവരിയിൽ പ്രതിദിനം 16 സർവീസുകളാണ് നടത്തുക. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഒന്നാംനമ്പർ ടെർമിനലിൽ നിന്നാണ് സർവീസുകൾ തുടങ്ങുന്നത്.

ആഴ്ചയിൽ മുഴുവന്‍ ദിവസവും സര്‍വീസ് നടത്തും. ജനുവരി മൂന്നു മുതൽ 25 വരെയാണ് പുതിയ സർവീസുകൾ. രാവിലെ എട്ടിനും രാത്രി 11 നും ഇടയിൽ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക. നിലവിൽ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ  ദിവസങ്ങളില്‍ 10 ട്രിപ്പുകളാണുള്ളത്.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!