തേഞ്ഞിപ്പലം: പെരുവള്ളൂർ, മൂന്നിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കൽ -കരുവാങ്കല്ല് റോഡിലെ കുമ്മൻതൊടുപാലം നിർമാണത്തിനു 6.90 കോടിയുടെ ഭരണാനുമതി. പദ്ധതിയുടെ സാങ്കേതികാനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയതായി പി.അബ്ദുൾ ഹമീദ് എംഎൽഎ അറിയിച്ചു.
മൂന്നിയൂർ, പെരുവള്ളൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 66 ൽ നിന്നു കരിപ്പൂർ എയർപോർട്ടിലേക്കുള്ള പ്രധാന പാതയായ പടിക്കൽ – കരുവാങ്കല്ല് റോഡിലെ പാലമാണ് ഇത്.