0 Comments
നി​ല​മ്പൂ​ർ: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യും സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന കി​ഡ്സ് ഫെ​സ്റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഫാ​ത്തി​മ​ഗി​രി ഇം​ഗ്ലീ​ഷ് സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ പ്ര​ശാ​ന്തി മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​സി.​അ​നീ​ഷ് കു​മാ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല​യി​ലെ നാ​ലു​മേ​ഖ​ല​ക​ളി​ലാ​യി ജ​നു​വ​രി പ​ത്തു​മു​ത​ൽ പ​തി​നേ​ഴ് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്.

നി​ല​മ്പൂ​ർ മേ​ഖ​ല ജ​നു​വ​രി പ​ത്ത്, പ​തി​നൊ​ന്ന് തി​യ​തി​ക​ളി​ലാ​യി നി​ലമ്പൂ​ർ ഫാ​ത്തി​മ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലും മ​ഞ്ചേ​രി മേ​ഖ​ല ജ​നു​വ​രി 17, 18 തി​യ​തി​ക​ളി​ലാ​യി മോ​ങ്ങം ലി​റ്റി​ൽ ഇ​ന്ത്യാ പ​ബ്ലി​ക് സ്കൂ​ളി​ലും പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ല ജ​നു​വ​രി പ​തി​നൊ​ന്നി​ന് വേ​ങ്ങൂ​ർ പ​ട്ടി​ക്കാ​ട് അ​ൽ ഫൗ​സ് ജാ​മി​യ ഇം​ഗ്ലി​ഷ് സ്കൂ​ളി​ലും തി​രൂ​ർ മേ​ഖ​ല ജ​നു​വ​രി പ​തി​ന​ഞ്ചി​ന് വ​ളാ​ഞ്ചേ​രി ഭാ​ര​തി​യ വി​ദ്യാ​ഭ​വ​ൻ സ്ക്കൂ​ളി​ലും ന​ട​ക്കും.

എ​ൽ​കെ​ജി, യു​കെ​ജി, ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നാ​ലു കാ​റ്റ​ഗ​റി​യാ​യി തി​രി​ച്ചാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ചി​ത്ര​ര​ച​ന, ആം​ഗ്യ​പ്പാ​ട്ട്, പ​ദ്യ പ​രാ​യ​ണം, പ്ര​സം​ഗം, ഒ​പ്പ​ന, നൃ​ത്തം തു​ട​ങ്ങി​യ അ​റു​പ​തോ​ളം ഇ​ന​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. നാ​ലു​മേ​ഖ​ല​ക​ളി​ലാ​യി ആ​റാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *