0 Comments

ഗു​രു​വാ​യൂ​ർ: മ​മ്മി​യൂ​ർ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​രു​ദ്ര യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി. പു​ല​ർ​ച്ചെ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് ശ്രീ​കാ​ന്ത് നമ്പൂ​തി​രി​പ്പാ​ട് യാ​ഗ​ശാ​ല​യി​ൽ അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ​യാ​ണ് 11 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഹാ​രു​ദ്ര യ​ജ്ഞ​ത്തി​നു തു​ട​ക്ക​മാ​യ​ത്. 11 വേ​ദ പ​ണ്ഡി​ത​ർ 11 ദ്ര​വ്യ​ങ്ങ​ൾ അ​തി​രു​ദ്ര​മ​ന്ത്രം ജ​പി​ച്ച് ഭ​ഗ​വാ​ന് അ​ഭി​ഷേ​കം ചെ​യ്യു​ന്ന​താ​ണ് ച​ട​ങ്ങ്.

തു​ട​ർ​ന്ന് ശ​ശി​മാ​രാ​രു​ടെ കേ​ളി, ദ​ക്തി പ്ര​ഭാ​ഷ​ണം, ഗു​രു​വാ​യൂ​ർ മു​ര​ളി​യു​ടെ നാ​ദ​സ്വ​രം എ​ന്നി​വ​യു​ണ്ടാ​യി.​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, നാ​ഗ​പ്പാ​ട്ട് എ​ന്നി​വ​യും ന​ട​ന്നു. ദി​വ​സ​വും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും. ര​ണ്ട് അ​തി​രു​ദ്ര​യ​യ​ജ്ഞ​ത്തി​നു ശേ​ഷ​മു​ള്ള 10-ാ​മ​ത് മ​ഹാ​രു​ദ്ര​യ​ജ്ഞം 11നു ​സ​മാ​പി​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *