തൃശൂർ: കടുത്ത ശ്വാസതടസവും കിതപ്പും മൂലം ജീവിതം ദുസ്സഹമായിതീർന്നതിനെതുടർന്ന് അമല കാർഡിയാക് സെന്ററിൽ എത്തിയ പാണ്ടിപറമ്പ് അയിനികുന്നത്ത് വീട്ടിൽ എൻ.വി.അംബിക (58) യ്ക്ക് ആശ്വാസം.
ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ ഹൃദയത്തിന്റെ ഇടത്തെ അറ പൂർണമായും അടഞ്ഞുനിൽക്കുന്ന രൂപത്തിലുള്ള ട്യൂമർ കണ്ടെത്തി. മുഴ പൊട്ടിയാൽ പക്ഷാഘാതമോ രക്തചംക്രമണ തടസം മൂലമുള്ള മരണമോ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഹാർട്ട് ലംഗ് മെഷീന്റെ സഹായത്തോടെ ട്യൂമർ അടിയന്തിര ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. ഹൃദയത്തിനുള്ളിൽ ഇത്തരത്തിലുള്ള ട്യൂമർ വരുന്നത് അപൂർവമാണെന്നു ഡോക്ടർമാർ പറഞ്ഞു.
അമലയിലെ കാർഡിയാക് സർജൻ ഡോ. വി.ഗോപകുമാർ, കാർഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോർജ്, അനസ്തറ്റിസ്റ്റ് ഡോ. ജോണ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.