0 Comments

ബേണ്‍ : സ്വിറ്റ്സര്‍ലന്‍ഡില്‍ ഭാഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു. അംഗീകരിക്കപ്പെട്ട മൂന്ന് ദേശീയ ഭാഷകളിലൊന്ന് അറിയാത്തവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അവകാശം നഷ്ടപ്പെടുന്ന തരത്തില്‍ നിയമ ഭേദഗതി വരുന്നു.

ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളാണ് രാജ്യത്ത് ദേശീയ ഭാഷകളായി അംഗീകരിച്ചിട്ടുള്ളത്. ഇവിടെ ജോലി ചെയ്യുന്നതിനും റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതിനും ഇതിലൊന്നിലെ പ്രാവീണ്യം നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മൂന്നില്‍ ഏതെങ്കിലും മാതൃഭാഷയായിട്ടുള്ളവര്‍ക്കും, ഇതിലൊന്നില്‍ പ്രൈമറി സ്കൂള്‍ പഠനം നടത്തിയിട്ടുള്ള വിദേശികള്‍ക്കും ചട്ടങ്ങളില്‍ ഇളവ് ലഭിക്കും . അല്ലാത്തവരില്‍ ഭാഷാ പ്രാവീണ്യം തെളിയിക്കാന്‍ സാധിക്കാത്ത സി പെര്‍മിറ്റ് ഉടമകള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി സ്ററാറ്റസ് നഷ്ടപ്പെടുകയും പെര്‍മിറ്റ് ബിയായി തരം താഴ്ത്തുകയും ചെയ്യും.

ബി പെര്‍മിറ്റില്‍ ഒരു വര്‍ഷം മാത്രമാണ് രാജ്യത്ത് താമസിക്കാന്‍ സാധിക്കുക. ബി പെര്‍മിറ്റുള്ളവര്‍ക്ക് പരിജ്ഞാനം തെളിയിക്കാനായില്ലെങ്കില്‍ രാജ്യത്ത് താമസിക്കാനുള്ള അവകാശം നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *