0 Comments

ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ചെ​ന്നൈ​യി​ല്‍ കോ​ലം വ​ര​ച്ച് പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ചെ​ന്നൈ പോ​ലീ​സ്. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് കാണിച്ചാണ് പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം. പാ​ക്കി​സ്ഥാ​നി​ലെ അസോസിയേഷന്‍ ഓ​ഫ് സി​റ്റി​സ​ൺ ജേ​ണ​ലി​സ്റ്റ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ അം​ഗ​ങ്ങ​ളാ​ണെ​ന്നും ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ചെ​ന്നൈ എ​സ്പി എ.​കെ വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

‘കോലമെഴുതി പ്രതിഷേധിച്ചവരും നേതൃത്വം നല്‍കിയവരും ഇത്തരം ബന്ധമുള്ളവരാണ്. ചില വീട്ടുകാര്‍ ഇവരോടു കോലം എഴുതരുതെന്ന് ആവശ്യപ്പെട്ടതു തര്‍ക്കത്തിലേക്കു നയിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്,’ പൊലീസ് പറഞ്ഞു.

കോലം വരച്ചുള്ള പ്രതിഷേധം വന്‍ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ തങ്ങളുടെ വീടുകള്‍ക്കു മുന്‍പില്‍ കോലം വരച്ചു പ്രതിഷേധിച്ചിരുന്നു. വീടിന് മുന്നിലെ കോലത്തിനൊപ്പം പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത നിലയിലുള്ള ചിത്രങ്ങള്‍ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *