0 Comments

മഞ്ജിത് ദിവാകർ സംവിധാനം ചെയ്യുന്ന ‘കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03’ നാളെ മുതൽ പ്രദർശനത്തിനെത്തും . കൊച്ചിയിൽ താമസിക്കുന്ന ലക്ഷ്മിയുടെ മകളാണ് ശാദിക. ഒരു ഇന്റർവ്യൂവിന് വേണ്ടി ചെന്നയിലേക്ക് യാത്ര തിരിക്കുന്ന ശാദികയ്ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ഡോ .സെറീന തോമസും പൊലീസ് ഓഫീസറായ അമീർ യൂസഫും ശാദികയുടെ സഹായത്തിനു എത്തുന്നതോടു കൂടി പ്രേക്ഷകരെ സംഘർഷം നിറഞ്ഞ രംഗങ്ങളിലേക്ക് സിനിമ കൊണ്ട് പോകുന്നു.

വളരെ നാളുകള്‍ക്കു ശേഷം അതിശക്തമായ ഒരു കഥാപാത്രമായ ലക്ഷ്മിയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ചാർമിള തിരിച്ചു വരുന്നു .മകൾ ശാദികയുടെ വേഷം കന്നഡ താരം അക്ഷത ശ്രീധർ ശാസ്ത്രിയും ഡോ. സെറീന തോമസായി നേഹ സക്സേനയും അമീർ യൂസഫായി തമിഴിലെ നടനും പ്രൊഡ്യൂസറുമായ ആർ.കെ. സുരേഷും അഭിനയിക്കുന്നു.

കൂടാതെ വിനോത് കിഷൻ ,സുയോഗ് രാജ് , വിജിൽ വര്ഗീസ് , ആദം ലീ , ശിവാജി ഗുരുവായൂർ , സിനോജ് വര്ഗീസ്,കിരൺ രാജ് ,അബൂബക്കർ,അനുശീലൻ , അശ്വനി , നിയുക്ത ,ബേബി പാർവതി തുടങ്ങിയവരും അഭിനേതാക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!