0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് റാലി നടത്തുന്നത്. മതപീഡനത്തിന് വിധേയമായതുകൊണ്ടാണ് പാകിസ്താനിലെ ന്യൂനപക്ഷം അഭയാര്‍ഥികളായി ഇങ്ങോട്ടുവരുന്നതെന്നും പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാണിക്കണമെന്നും മോദി പറഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ തു​മ​കു​രു​വി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ രൂ​പീ​ക​രി​ച്ച​ത്. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​വി​ടെ പീ​ഡി​പ്പി​ക്കു​ക​യാ​ണ്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​വ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും പാ​ക്കി​സ്ഥാ​നെ​തി​രെ സം​സാ​രി​ക്കു​ന്നി​ല്ല. പ​ക​രം അ​വ​ർ ഈ ​അ​ഭ​യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ റാ​ലി​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും മോ​ദി ആ​രോ​പി​ച്ചു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​നെ​തി​രാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​വ​ർ പാ​ക്കി​സ്ഥാ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് വേ​ണ്ട​ത്. നി​ങ്ങ​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ, ക​ഴി​ഞ്ഞ 70 വ​ർ​ഷ​ത്തെ പാ​കി​സ്ഥാ​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ക- പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ‌ രാ​ജ്യം പാ​സാ​ക്കി​യ നി​യ​മ​ത്തി​ന് എ​തി​രെ​യ​ല്ല വേ​ണ്ട​ത്, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ന​യ​ങ്ങ​ൾ​ക്ക് എ​തി​രെ​യാ​ണ്. പാ​ക്കി​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളെ​യും സി​ഖു​കാ​രെ​യും ദ്രോ​ഹി​ക്കു​ന്നു. ഇ​വ​രെ സ്വീ​ക​രി​ക്കേ​ണ്ട​ത് ഇ​ന്ത്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!