0 Comments

തിരുവനന്തപുരം : പി​രി​വ് ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന് മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്. പാറശ്ശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനും സംഘത്തിനുമെതിരെയാണ് കേസ്.

100 രൂ​പ ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​നാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് സെ​ന്തി​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. പുതുവർഷ രാത്രിയിൽ ആഘോഷങ്ങൾക്ക് ഇടയിൽ പാറശ്ശാല സ്വദേശി സെൻതിലിനെ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കിയതായി ആരോപണമുണ്ട്.

ഓട്ടോറിക്ഷ കയറ്റി ഇറക്കിയതിനെ തുടര്‍ന്ന് സെന്തിലിന്റെ തുടയെല്ലുകളും വരിയെല്ലും പൊട്ടിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സെന്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!