ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ട്രാന്സ്വുമൺ. തിരുചെങ്കോടില് ഡിഎംകെ സ്ഥാനാർഥിയായ മത്സരിച്ച റിയ (30) വിജയിച്ചു. യൂണിയന് കൗണ്‍സിലര്‍ പോസ്റ്റിലേക്ക് മത്സരിച്ച റിയ 950 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എഐഎഡിഎം.കെ സ്ഥാനാര്‍ഥി കണ്ടമ്മാളിനെ പരാജയപ്പെടുത്തി.
ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിന് വിജയം സമ്മാനിക്കുന്നു. ഈ വിജയം ട്രാന്സ്ജന്ഡര് സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ റിയ പ്രതികരിച്ചു.