തിരുവനന്തപുരം: വാടകയ്ക്ക് വാഹനങ്ങള്‍ എടുത്ത് പണയം വച്ച് മുങ്ങിയ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ അനുവിനെയാണ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചാരണ ചുമതലയുണ്ടെന്ന പേരിലായിരുന്നു അനു തട്ടിപ്പ് നടത്തിയത്.