ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിൽ മൂന്നു റോക്കറ്റുകളാണ് പതിച്ചത്. രണ്ടു കാറുകൾ പൊട്ടിത്തെറിച്ചതായും ഇറാഖ് സൈന്യം അറിയിച്ചു. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്നു ഇറാക്ക് സർക്കാർ വ്യക്തമാക്കിയിട്ടില്ല.