തിരുവനന്തപുരം : ഇന്റർ കൾച്ചറൽ എക്യുമെനിക്കൽ പ്രസ്ഥാനമായ എബൻഡന്റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ സഭകളുടെയും എക്യുമെനിക്കൽ സംഘടകളുടെയും സഹകരണത്തോടെ ക്രിസ്മസ് പുതുവത്സര ഗാനസന്ധ്യ 5 ന് വൈകുന്നേരം 5 ന് മണ്ണന്തലയ്ക്കു സമീപം മരുതൂർ സിഎസ്ഐദേവാലയത്തിൽ നടക്കും.
മരുതൂർ സിഎസ്ഐ ദേവാലയ വികാരി റവ.ഡോ. ബെൻ ഗ്ലാഡ്സ്റ്റന്റെ അധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണ്ണമ്മൂല യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. സി. ഐ. ഡേവിഡ് ജോയി ക്രിസ്മസ്പുതുവത്സര സന്ദേശം നൽകും. വിവിധ ഗായക സംഘങ്ങൾ ക്രിസ്തുമസ്പുതുവത്സര ഗാനങ്ങൾ ആലപിക്കുമെന്ന് എബൻഡന്റ് ലൈഫ് ഇന്ത്യ പ്രസിഡന്റ് ഡോ. കോശി എം. ജോർജ്ജ്, പ്രോഗ്രാം ചെയർമാൻ റവ.എസ്.ഗ്ലാഡ്സ്റ്റണ് കഴക്കൂട്ടം എന്നിവർ അറിയിച്ചു.