വാഷിംഗ്ടൺ: പാക്കിസ്ഥാൻ വ്യോമപാത വിമാനക്കമ്പനികൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ്. അമേരിക്കൻ വിമാനകമ്പനികൾക്ക് പാക് ഭീകരരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാക്കിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ വീണ്ടും വ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നും പാക് വ്യോമപാതയ്ക്കു സമീപത്തുകൂടി സഞ്ചരിക്കുന്പോൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് മുന്നറിയിപ്പ്.