0 Comments

ന്യൂ​ഡ​ൽ​ഹി: ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​നും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ അ​വ​സ​രം നി​ഷേ​ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ നി​ശ്ച​ല​ദൃ​ശ്യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്രം നി​രാ​ക​രി​ച്ചു. വി​ദ​ഗ്ധ​രു​ടെ സ​മി​തി മൂ​ന്ന് ത​വ​ണ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ​ത്. അ​പേ​ക്ഷ കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

16 സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ആ​റു മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും നി​ശ്ച​ല​ദൃ​ശ്യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ കേ​ന്ദ്രം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ അ​റി​യി​ക്കാ​തെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​രി​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് റൗ​ണ്ടു​ക​ളി​ലും കേ​ര​ള​ത്തി​ന്‍റെ ആ​ശ​യ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ക​ലാ​മ​ണ്ഡ​ല​വും, തെ​യ്യ​വും വ​ള്ളം​ക​ളി​യു​മു​ൾ​പ്പെ​ട്ട നി​ശ്ച​ല ദൃ​ശ്യ​ത്തി​നാ​ണ് കേ​ര​ളം അ​നു​മ​തി തേ​ടി​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *