കോട്ടയം: എംജി സർവകലാശാലയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. ഗവർണർക്ക് നേരെ കെഎസ്യു പ്രവർത്തകരാണ് പ്രതിഷേധമുയർത്തിയത്. പ്രതിഷേധിച്ചവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗവർണറെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ കെഎസ്യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിനെയാണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡയിലെടുത്തത്.