ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങൾ. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി പത്തിന് പ്രദർശനത്തിന് എത്തും.
ജയൻ നടുവത്താഴത്ത്, ഡോ. രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്. ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്. വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്. മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത്.