സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ സ്വകാര്യ ഏവിയേഷൻ അക്കാഡമിയുടെ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. പൈലറ്റ് അശോക് മക്വാന (58), ട്രെയിനി പിയുഷ് സിംഗ് ചന്ദൽ (28) എന്നിവരാണ് മരിച്ചത്.
ധനാ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കവേയായിരുന്നു അപകടം. ചിമെസ് ഏവിയേഷൻ അക്കാഡമിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. അപകടത്തിന്റെ കാരണം മോശം കാലാവസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം.