കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 10 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വർധനയാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 77.47 രൂപയായും ഡീസൽ വില ലിറ്ററിന് 72.12 രൂപയായും ഉയർന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വിലയും കൂടി.