മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായ്യിദ് ഈ സാമ്പത്തികവർഷത്തെ പൊതുബജറ്റ് അംഗീകരിച്ചു. 2020 ബജറ്റ് ഒമാൻ വിഷൻ 2040 ലേക്കും, പത്താം പഞ്ചവത്സര പദ്ധതി ഡെവലപ്മെന്റ് പ്ലാനിലേക്കുമുള്ള പാലമാണെന്ന് ധന മന്ത്രാലയം അറിയിച്ചു.
നടപ്പുവർഷം എണ്ണ വീപ്പയ്ക്ക് 58 ഡോളർ കിട്ടുമെന്ന കണക്കു കൂട്ടലിലാണ് ഒമാൻ. ഇതിൽനിന്ന് 1070 കോടി റിയാൽ വരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 2019 വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കൂടുതലാണിത്.