റിയാദ്: സൗദി അറേബ്യയിൽ എയർപ്പോർട്ട് ടാക്സ് നടപ്പായി. സൗദിക്കുള്ളിൽ ആഭ്യന്തര വിമാന യാത്ര നടത്തുന്നവർക്കാണ് ടാക്സ്.
ഒരു എയർപ്പോർട്ടിന് 10 റിയാലും മൂല്യവര്‍ദ്ധിത നികുതിയുമാണ് ടാക്സായി നൽകേണ്ടത്. യാത്രക്കിടയിൽ ഇറങ്ങുന്ന ഓരോ എയർപ്പോർട്ടിനും 10 റിയാൽ വീതം നൽകണം.
ജനുവരി ഒന്നാം തീയതി മുതലാണ് ടാക്സ് നിയമം നടപ്പായത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നികുതി ഈടാക്കുന്നത്. ടിക്കറ്റെടുക്കുമ്പോഴാണ് ടാക്സ് കൂടി നൽകേണ്ടത്.