0 Comments

ത​ളി​പ്പ​റ​മ്പ്: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​റു​മാ​ത്തൂ​ർ ക​ട​വി​ന് സ​മീ​പ​ത്തെ ചൊ​ക്ക​ന്‍റ​ക​ത്ത് ജാ​ഫ​ർ (47), മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ലെ വീ​രാ​ശേ​രി ക​മ​റു​ദ്ദീ​ൻ (28) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ന്ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു സ​മീ​പം സം​സ്ഥാ​ന​പാ​ത​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ഐ ​ട്വ​ന്‍റി കാ​ർ ത​ട​ഞ്ഞു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മൊ​ത്ത​വി​ത​ര​ണ​ത്തി​നാ​യി ജാ​ഫ​റും ക​മ​റു​ദ്ദീ​നും കാ​റി​ൽ ക​ഞ്ചാ​വെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ജാ​ഫ​റി​ന്‍റെ കെ​എ​ൽ 65 എ​ൻ 612 ഐ ​ട്വ​ന്‍റി കാ​റും പി​ടി​ച്ചെ​ടു​ത്തു. 1,68,000 രൂ​പ വി​ല​യു​ള്ള ക​ഞ്ചാ​വാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!