മാലോം: ഉത്തരമലബാർ കാർഷികമേള “തളിര് 2020” തിനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ചിത്രരചന, പ്രബന്ധരചന, ഗാന്ധി ക്വിസ് എന്നിവ സംഘടിപ്പിക്കും.
ചിത്രരചനയും പ്രബന്ധരചനയും 11നും ഗാന്ധി ക്വിസ് 25നുമാണ് നടക്കുക. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് രണ്ടു പേരടങ്ങുന്ന ടീമായി പങ്കെടുക്കാം.
പങ്കെടുക്കാൻ താത്പര്യമുള്ളവർ എട്ടിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547772728, 9447691892.