റിയാദ്: പാസ്പോർട്ടിൽ ഷെൻഗൺ, അമേരിക്കൻ, ബ്രിട്ടീഷ് വിസയുണ്ടെങ്കിൽ സൗദി സന്ദർശിക്കാൻ വേറെ വിസ വേണ്ട. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും നൽകി.
രണ്ട് നിബന്ധനകൾ പാലിക്കണം. സൗദിയിൽ തങ്ങുന്ന കാലം വരെ വിസാകാലാവധിയുണ്ടായിരിക്കണം. അതാത് രാജ്യങ്ങളിൽ ഒരു തവണയെങ്കിലും പോയിരിക്കണം. അതായത് പാസ്പോർട്ടിൽ വിസ പതിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അർഥം.