കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് വിദേശമദ്യവിൽപ്പനയ്ക്കുള്ള വിലക്ക് ഒന്നാംതീയതി നീക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാർച്ചിൽ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മാത്രമെ ഇത്തരം കാര്യങ്ങൾ പരിഗണിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.