
പാങ്ങോട്: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും പാമ്പ് കടിയേറ്റു. ഭരതന്നൂര്‍ മൈലമൂട് കൊച്ചാനക്കല്ലുവിള എസ്.എല്‍ ഭവനില്‍ ശരണ്യ (30), മകള്‍ അപര്‍ണ്ണ (10) എന്നിവര്‍ക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം.
ഉറക്കത്തില്‍ ദേഹത്ത് എന്തോ വീണതായി തോന്നി ഇരുവരും ഞെട്ടി ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നതിനിടെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കരച്ചില് കേട്ടെത്തിയ പരിസരവാസികള്‍ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപുത്രിയില് പ്രവേശിപ്പിച്ചു. അപര്‍ണയെ പിന്നീട് തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റി.