കണ്ണൂർ: പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിലെ ജീവനക്കാരന് കുത്തേറ്റു. ക്ഷേത്രം ക്ലാർക്ക് ആനന്ദിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആനന്ദ് ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ക്ഷേത്രം ഓഫീസിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.