0 Comments

ടെ​ഹ്റാ​ൻ: ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പൂ​ർ​ണ​മാ​യും പി​ന്മാ​റി. യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​നി ക​രാ​റി​ലു​ള്ള ഒ​രു ഉ​ട​മ്പ​ടി​യും പാ​ലി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു. ഇ​റേ​നി​യ​ൻ സൈ​നി​ക​മേ​ധാ​വി ഖാ​സിം സു​ലൈ​മാ​നി അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​ണ് ഇ​റാ​ക്കി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ​മാ​റ്റ​ത്തി​നു കാ​ര​ണം.

ആ​ണ​വ പ​ദ്ധ​തി നി​ർ​ത്തി​വ​ച്ചാ​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണു യു​എ​സ് അ​ട​ക്കം വ​ൻ​ശ​ക്തി​ക​ൾ 2015 ൽ ​ഇ​റാ​നു​മാ​യി ആ​ണ​വ​ക്ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

ആ​വ​ശ്യ​മ​നു​സ​രി​ച്ച് യു​റാ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം. യു​എ​ൻ ആ​ണ​വ നി​രീ​ക്ഷ​ണ​സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​നും ടെ​ഹ്റാ​നി​ൽ ചേ​ർ​ന്ന ഇ​റാ​നി​യ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​താ​യി ഔ​ദ്യോ​ഗി​ക ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!