ന്യൂഡൽഹി: ജെഎൻയുലെ വിദ്യാർഥികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി സ്വര ഭാസ്ക്കർ. മുഖംമൂടി ധരിച്ച അക്രമികളിൽനിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ ജെഎൻയു കാമ്പസിനു പുറത്ത് തടിച്ചുകൂടാൻ ജനങ്ങളോട് കണ്ണീരോടെ ആവശ്യപ്പെടുന്ന വീഡിയോ സ്വര ട്വീറ്റ് ചെയ്തു.
മുഖംമൂടി ധരിച്ച എബിവിപി, ആർഎസ്എസ് ഗുണ്ടകൾ ജെൻയുവിൽ ഭീകരാക്രമണം നടത്തുന്നു. അവർ ഹോസ്റ്റലുകൾക്കുള്ളിൽ കടന്ന് അക്രമം നടത്തുന്നു. അവർ അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിച്ചു- സ്വര ട്വീറ്റിൽ പറഞ്ഞു.