0 Comments
ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ‌​യു​വി​ലെ മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​നം ഉ​പ​രോ​ധി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി ന​ട​ന്ന ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും ഡ​ൽ​ഹി പോ​ലീ​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എം. ​എ​സ്. ര​ന്ധാ​വ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​റ​പ്പ് ന​ൽ‌​കി.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ രാ​ത്രി ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. ഇ​തി​നി​ടെ ജെ​എ​ൻ​യു​വി​ൽ പോ​ലീ​സ് ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. പോ​ലീ​സി​നു നേ​രെ വി​ദ്യാ​ർ​ഥി​ക​ൾ ഗോ​ബാ​ക്ക് വി​ളി​ച്ചു.

മൂ​ന്നു മ​ണി​ക്കൂ​റോ​ള​മാ​ണ് അ​ക്ര​മി​ക​ൾ ജ​ഐ​ൻ​യു കാ​മ്പ​സി​ൽ അ​ഴി​ഞ്ഞാ​ടി​യ​ത്.
ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധ​ന, രജി​സ്ട്രേ​ഷ​ൻ ബ​ഹി​ഷ്ക​ര​ണം എ​ന്നി​വ​യെ ചൊ​ല്ലി തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണു കാ​മ്പ​സി​നു​ള്ളി​ൽ അ​ക്ര​മം ഉ​ണ്ടാ​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!