ബാഗ്ദാദ്: യുഎസ്-ഇറാൻ സംഘർഷം മുറുകുന്നതിനിടെ ഇറാക്കിലെ യുഎസ് സ്ഥാനപതികാര്യാലയത്തിനു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. യുഎസ് എംബസിക്ക് സമീപം ഞായറാഴ്ച രണ്ട് റോക്കറ്റുകൾ പതിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
യുഎസ് സൈന്യത്തിൽനിന്നും പ്രാദേശിക സൈനികർ പിൻമാറാൻ ഇറാൻ അനുകൂല സേനാ വിഭാഗമായ ഹാഷദ് അൽ ഷാബി നൽകിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം.