വെഞ്ഞാറമൂട്: കാറുകൾ കൂട്ടിയിടിച്ച് യാത്രികരായ ആറ് പേർക്ക് പരിക്ക്. പൗഡിക്കോണം വിഷ്ണു നഗർ രോഹിണിയിൽ വിജയരാജൻ, അനിൽ, മനു, വിജയനന്ദി, രഞ്ജിത്ത്, കരുവാളൂർ സ്വദേശി റജിമോൻ എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇന്നലെ പുലർച്ചെ 5.30 ന് ബൈപാസ് റോഡിൽ കോലിയക്കോട് ബിവറേജ് ജംഗ്ഷനിലായിരുന്നു അപകടം.
പോത്തൻകോട്ട്നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറും, പുനലൂർ കരവാളൂരിൽനിന്നും തിരുവനന്തപുരം എയർപോർട്ടിലേയ്ക്ക് പോകുകയായിരുന്ന സിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
വെഞ്ഞാറമൂട് ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. റീ ടാറിംങ് പണിക്കായി റോഡിൽ പതിപ്പിച്ചിരുന്ന ഓയിലിൽ വഴുതി വാഹനങ്ങൾ നിയന്ത്രണം വിട്ടതാണ് അപകടമുണ്ടാകാൻ കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.