0 Comments

സങ്കതമിഴന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘യാതും ഊരേ യാവരും കേളിര്‍’. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. മേഖ ആകാശ് ആണ് ചിത്രത്തിലെ നായിക. വെങ്കിട്ട്കൃഷ്ണ രോഘന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കിട്ട് കൃഷ്ണയുടെ ആദ്യ ചിത്രമാണിത്. ചിത്രത്തിൽ കനിഹയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ് സേതുപതിയുടെ മുപ്പത്തിമൂന്നാം ചിത്രമാണിത്.

സംവിധായകൻ മഗിഴ് തിരുമേനി അഭിനേതാവി അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണിത്. സംഗീതജ്ഞരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ത്രില്ലറാണ് ചിത്രം. സംവിധായകന്‍ എസ്.പി. ജനനാഥന്‍റെ മുന്‍ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന വെങ്കിട്ട്കൃഷ്ണ രോഘന്ത് സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണിത്.ചിത്രത്തിന് വേണ്ടി നിവാസ് പ്രസന്നയാണ് സംഗീതം ഒരുക്കുന്നത്, മഹേഷ് മുത്തുസ്വാമിയാണ് ഛായാഗ്രഹണം.ചന്ദ്രാ ആർട്സ് ആണ് ചിത്രം നിർമിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *