ന്യൂഡൽഹി: ജെഎൻയു സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തി രാഹുൽ ഗാന്ധി. രാജ്യത്തെ നിയന്ത്രിക്കുന്ന ഫാസിസ്റ്റുകൾ വിദ്യാർഥികളുടെ ശബ്ദത്തെ ഭയപ്പെടുന്നതായി രാഹുൽ പറഞ്ഞു. ആ ഭയത്തിന്റെ പ്രതിഫലനമാണ് ജെഎൻയുവിലെ അക്രമമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മുഖംമൂടി ധരിച്ചവർ വിദ്യാർഥികളെയും അധ്യാപകരേയും ക്രൂരമായി ആക്രമിച്ചു. ഞെട്ടിക്കുന്ന സംഭവമാണിത്- രാഹുൽ ട്വീറ്റ് ചെയ്തു.