കൊല്ലം: ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഉപകരണങ്ങളായല്ല മറിച്ച് ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്നവരാകണം പോലീസെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പുത്തൂര്‍ പോലീസ് സ്റ്റേഷന് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
തൊഴിലാളി സമരങ്ങളില്‍ പോലീസ് ഇടപെടരുതെന്ന് നിയമം കൊണ്ടുവന്ന ഇഎംഎസ് സര്‍ക്കാരിന്റെ മഹത്വം ഇത്തരത്തിലാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുറ്റവാളികള്‍ക്കും അക്രമകാരികള്ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമ്പോള്‍ പോലും ജനപക്ഷത്തു നിന്ന് പെരുമാറാന്‍ കേരള പോലീസിന് സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.